ഗാസ : ഗാസയിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ അവസ്ഥ പരിശോധിക്കാൻ ഞാൻ ഒരു ഇടയ സന്ദർശനം നടത്തി. ഞാൻ കണ്ട നാശത്തിന്റെ വ്യാപ്തി അവിശ്വസനീയമാണ്, എന്ന് വേദനയോടെ അനുസ്മരിച്ച് റുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. ഗാസയിലെ ഏക കത്തോലിക്കാ ദൈവാലയത്തിൽ നടത്തിയ പെന്തക്കുസ്താ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷയുടെ അഭാവം തുടങ്ങിയ മോശം ജീവിത സാഹചര്യങ്ങൾ ഇവ ഭയാനകമാണ്. ഇതൊക്കെയാണെങ്കിലും, അവർക്കിടയിൽ ഐക്യം ഞാൻ കണ്ടു. മഠത്തിൽ അവരുടെ ദൈനംദിന ജീവിതം ക്രമീകരിക്കുകയും അവർക്ക് ഒന്നിനും കുറവുണ്ടാകാതിരിക്കുകയും ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുന്നു” കർദിനാൾ പിസബല്ല വെളിപ്പെടുത്തി.
