വീണ്ടും ഇസ്രയേൽ പ്രധാനമന്ത്രിയായി നെതന്യാഹു അധികാരമേറ്റു
ജെറുസലേം: 1948-ൽ രാജ്യം സ്ഥാപിതമായതിനുശേഷം തീവ്രവലതുപക്ഷമായി കാണപ്പെടുന്ന ഒരു ഗവൺമെന്റിനെ നയിച്ചുകൊണ്ട് ആറാം തവണയും ഇസ്രായേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു സത്യപ്രതിജ്ഞ ചെയ്തു. തന്റെ വിജയത്തിൽ വരാനിരിക്കുന്ന ഭരണസംവിധാനം രാജ്യത്തെ നയിക്കുന്നതിൽ ഏറ്റവും അസഹിഷ്ണുതയുള്ളതും ഒറ്റപ്പെട്ടതുമായ സർക്കാരായിരിക്കുമെന്നാണ് വിമർശകർ പറയുന്നത്. ആറാം തവണയും ഇസ്രയേൽ പ്രധാനമന്ത്രിയായി അധികാരമിക്കുന്ന ആദ്യ വ്യക്തിയാണ് 73 കാരനായ ബെന്യാമിൻ നെതന്യാഹു .
