മ്യാൻമറിലെ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ വേണം ; മാർപാപ്പ

0 155

നയ്പിഡോ: മ്യാൻമറിൽ സിവിലിയന്മാർക്കെതിരായ സൈനിക ആക്രമണം തുടരുന്നത് അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് മാർപാപ്പ . ഇന്നലെ പൊതുസദസ്സിനെ അഭിസംബോധന ചെയ്യവേ ആണ് യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തത് . സിറിയയെക്കുറിച്ച് ചിന്തിക്കാം , യെമനിലെ കുട്ടികളെക്കുറിച്ച് ചിന്തിക്കാം, മ്യാൻമറിനെക്കുറിച്ച് ചിന്തിക്കാം അദ്ദേഹം തുടർന്നു . ഉക്രെയ്‌നിലെ യുദ്ധത്തിൽ ലോകം വളരെയധികം ശ്രദ്ധ ചെലുത്തുമ്പോൾ, മ്യാൻമറിലെ ക്രൈസ്തവ നേതാക്കൾ യുദ്ധത്തെക്കുറിച്ച് നിരവധി തവണ സംസാരിക്കുകയും രാജ്യത്തു സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമായും ക്രിസ്ത്യൻ പ്രദേശങ്ങളായ കാച്ചിൻ, കയാ, കാരെൻ, ചിൻ സംസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വ്യോമാക്രമണങ്ങളും കനത്ത ആയുധങ്ങളും ഉപയോഗിച്ച് സിവിലിയന്മാർക്കെതിരായ ആക്രമണങ്ങൾ വൻ തോതിൽ വർധിക്കുകയാണ് .
സൈനിക ആക്രമണങ്ങൾ ഗ്രാമങ്ങൾ നശിപ്പിക്കുകയും നൂറുകണക്കിന് സാധാരണക്കാരെ കൊല്ലുകയും ചെയ്തു. പള്ളികൾ, പള്ളികൾ നടത്തുന്ന സ്കൂളുകൾ, ആശുപത്രികൾ , ക്രിസ്ത്യൻ ഗ്രാമങ്ങൾ എന്നിവ ആക്രമിക്കപ്പെടുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്തു. അതിനാൽ തന്നെ യുദ്ധം എല്ലാം നശിപ്പിക്കുകയാണ് ചെയ്യുന്നത് . മനുഷ്യത്വത്തെ ഇല്ലാതാകുന്നു സംഘർഷങ്ങൾ യുദ്ധത്തിലൂടെയല്ല പരിഹരിക്കേണ്ടത് മറിച്ച്
സൗമ്യമായ സംഭാഷണത്തിലൂടെ ഒഴിവാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു .

Leave A Reply

Your email address will not be published.