Ultimate magazine theme for WordPress.

ഐസിൽ വിരിഞ്ഞ പുൽക്കൂട്; കൊളംബിയയിലെ സാൻ കജേതാൻ ഇടവകയിൽ സന്ദർശക തിരക്ക്

ബൊഗോട്ട: ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി കൊളംബിയയിൽ പൂർണ്ണമായും ഐസിൽ നിർമ്മിച്ച തിരുപ്പിറവി രംഗം ഒരുങ്ങുന്നു. ബൊഗോട്ടയിലെ ഫോണ്ടിബോൺ രൂപതയിലുള്ള സാൻ കജേതാൻ ഇടവകയിലാണ് വിശ്വാസികളെ വിസ്മയിപ്പിക്കുന്ന ഈ പുൽക്കൂട് സ്ഥാപിച്ചിരിക്കുന്നത്.

മൈനസ് 12 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള പ്രത്യേക കണ്ടെയ്നറിലാണ് ഐസിൽ കൊത്തിയെടുത്ത തിരുക്കുടുംബവും ജ്ഞാനികളും മാലാഖമാരും സംരക്ഷിക്കപ്പെടുന്നത്. ഹിയേലോ ഇഗ്ലു എന്ന കമ്പനിയുടെ നേതൃത്വത്തിൽ ഒരു മാസം കൊണ്ടാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. അമേരിക്കൻ വൻകരയിൽ തന്നെ ഇത്തരമൊന്ന് ആദ്യമായാണെന്ന് സംഘാടകർ അവകാശപ്പെടുന്നു. കൊടും തണുപ്പിനെ അവഗണിച്ചും ഈ അത്ഭുത ദൃശ്യം കാണാൻ ആയിരക്കണക്കിന് ആളുകളാണ് ദിവസവും പള്ളിയിലേക്ക് എത്തുന്നത്.

Sharjah city AG

Comments are closed.