ഇസ്രായേൽ : ഇസ്രായേലിലെ ഹമാസ് ആക്രമണത്തിൻ്റെ ഒന്നാം വാർഷികദിനമായ ഒക്ടോബർ ഏഴിന്, ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി പ്രത്യേക പ്രാർഥനനടക്കും. ‘വിലാപമതിലിൽ’, പ്രാർഥനയും ഇരകൾക്ക് ആദരാഞ്ജലിയർപ്പിച്ച് എഴുതിയ തോറ ചുരുളിൻ്റെ സമർപ്പണവും ഉണ്ടായിരിക്കും.
കൂട്ടക്കൊലയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് ഈ ഒത്തുചേരൽ നടത്തപ്പെടുന്നത്. മോചിപ്പിക്കപ്പെട്ട ബന്ദികൾ, ഐഡിഎഫ് സൈനികർ, സുരക്ഷാസേനകൾ, ദുഃഖിതരായ കുടുംബങ്ങൾ, കുടിയൊഴിപ്പിക്കപ്പെട്ടവർ എന്നിവരുൾപ്പെടെ ആയിരക്കണക്കിനാളുകളെ ഈ പ്രത്യേക പ്രാർഥനയിൽ ഒരുമിച്ചുകൂട്ടുന്നു.
