Ultimate magazine theme for WordPress.

നാഷ്ണൽ വിജിൽ ഫോർ ലൈഫ് : വിശ്വാസികളോട് പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ ആഹ്വാനവുമായി അമേരിക്കന്‍ ബിഷപ്പുമാര്‍

വാഷിംഗ്ടണ്‍ : ജീവന്റെ സംസ്കാരം കെട്ടിപ്പടുക്കുന്നതിനു വേണ്ടി ജാഗരണ പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ ആഹ്വാനവുമായി അമേരിക്കന്‍ ബിഷപ്പുമാര്‍. ജനുവരി 23 നും 24 നും നടക്കുന്ന നാഷ്ണൽ വിജിൽ ഫോർ ലൈഫിൽ പങ്കെടുക്കുവാനാണ് മെത്രാന്മാര്‍ അമേരിക്കന്‍ കത്തോലിക്ക വിശ്വാസികളോട് ആഹ്വാനം ചെയ്തത്.

ഗര്‍ഭഛിദ്രം അവസാനിപ്പിക്കുന്നതിനും ജീവന്റെ വക്താക്കളായി മാറാനും ഒരുമിച്ചു ചേരാൻ രാജ്യത്തിൻ്റെ എല്ലാ കോണുകളിലുമുള്ള കത്തോലിക്കരെ ആവേശത്തോടെ ക്ഷണിക്കുകയാണെന്ന് ടോളിഡോയിലെ ബിഷപ്പ് ഡാനിയൽ ഇ തോമസ് പറഞ്ഞു. ചിലർ ഭ്രൂണഹത്യയിലേക്കുള്ള വഴികള്‍ വർദ്ധിപ്പിച്ചുവെന്നും മറ്റുള്ളവർ ഗർഭസ്ഥ ശിശുക്കളെയും അവരുടെ അമ്മമാരെയും സംരക്ഷിക്കുന്നതിനുള്ള ശക്തമായ നയങ്ങളിൽ പ്രവർത്തിക്കുകയാണെന്നും യു‌എസ് മെത്രാന്‍ സമിതി കുറിച്ചു.

Sharjah city AG

Comments are closed.