Ultimate magazine theme for WordPress.

നാഷണൽ പ്രെയർ മൂവ്മെന്റിന്റെ 50 ദിനപ്രാർത്ഥന കീഴ്വായ്പൂ‌രിൽ; നവംബർ 16ന് ആരംഭിക്കും

കീഴ്വായ്‌പൂർ: ആഗോള ഉണർവ്വിനെ ലക്ഷ്യമാക്കി കഴിഞ്ഞ 19 വർഷമായി നടത്തിവരുന്ന നാഷണൽ പ്രെയർ മൂവ്മെൻ്റിന്റെ ഈ വർഷത്തെ 50ദിനപ്രാർത്ഥനയ്ക്ക് കീഴ്വായ്‌പൂരിൽ തുടക്കം കുറിക്കുന്നു. നവംബർ 16 തിങ്കളാഴ്‌ച കീഴ്‌വായ്‌പൂർ ഷാലോം ചർച്ച് ഓഫ് ഗോഡ് ഹാളിൽ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 2.30 വരെ പ്രാർത്ഥനയുടെ പ്രഥമ സമ്മേളനം ആരംഭിക്കും.

ചർച്ച് ഓഫ് ഗോഡ് മുൻ അസിസ്റന്റ്റ് ഓവർസീയർ പാസ്റ്റർ പി.ജി. മാത്യൂസ് 50ദിനപ്രാർത്ഥനയുടെ സമർപ്പണ ശുശ്രൂഷ നിർവ്വഹിക്കുന്നതാണ്. N.P.M നാഷണൽ ചെയർമാൻ ഡോ. കെ.വി. പോൾ യോഗത്തിൽ ശുശ്രൂഷിക്കും. പ്രസ്‌തുത യോഗത്തിൽ ഇന്ത്യയുടെ ആത്മീക ഉണർവ്വിനായിട്ടും, ആഗോള ഉണർവ്വിനായിട്ടും പ്രത്യേക പ്രെയർ സെക്ഷനുകൾ ക്രമീകരിച്ചിരിക്കുന്നു.

ഈ 50ദിനപ്രാർത്ഥന കേരളത്തിലെ ഓരോ ജില്ലയിലും ഏഴ് ദിവസം വീതം പകലും വൈകിട്ടുമായി നടക്കുന്നതാണ്. ജനറൽ കോ-ഓർഡിനേറ്റർ പാസ്റ്റർ ഷാജി കുര്യൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഹോസ്റ്റ് കമ്മറ്റിയുടെ ചെർമാനായി അഡ്വ. ജോൺ മത്തായി, പാസ്റ്റർ ബെന്നി ജോസഫ് ജനറൽ കൺവീനറായും, പാസ്റ്റർ ഷാജി ജോസഫ് സെക്രട്ടറിയായും, പാസ്റ്റർ കെ.ജി. മാത്തുകുട്ടി പബ്ലിസിറ്റി കൺവീനറായും, പാസ്റ്റർ കരുണാകരൻ പ്രെയർ കൺവീനറായും, പാസ്റ്റർ ബിനു അലക്‌സ് ട്രഷറാറായും, സിസ്റ്റർ പ്രീതി ബിനു, സിസ്‌റ്റർ പ്രിയ ബെന്നി, സിസ്റ്റർ ജോയ്‌സി കുര്യൻ തുടങ്ങിയവർ വിമൻസ് കൺവീനേഴ്‌സായും പ്രവർത്തിച്ചു വരുന്നു. ഇവരെ കൂടാതെ വിവിധ സഭാ ലീഡേഴ്‌സ്, പ്രെയർ കോ-ഓർഡിനേറ്റേഴ്‌സ്, ഡിസ്ട്രിക് കോ-ഓർഡിനേറ്റേഴ്‌സ് തുടങ്ങിയവർ പ്രാർത്ഥനാ സെക്ഷനുകൾക്ക് നേതൃത്വം കൊടുക്കുന്നതാണ്

Sharjah city AG

Comments are closed.