മലയാളി വൈദികന്റെ അറസ്റ്റ്: സംഭവത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഇടപെടും
ഭോപ്പാൽ: മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി വൈദികനായ തിരുവനന്തപുരം നെല്ലിമൂട് സ്വദേശി ഫാ. പ്രസാദ് ദാസിന്റെ വിഷയത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഇടപെടുമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇക്ബാൽ സിംഗ് ലാൽപുര പറഞ്ഞു. ദേശീയ ന്യൂനപക്ഷ കമ്മീഷൻ പാനൽ ബോർഡ് അംഗം ജോർജ് സെബാസ്റ്റ്യനും സിഎസ്ഐ മോഡറേറ്റർ ബിഷപ് ധർമരാജ് റസാലവും നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
