ഛിന്നഗ്രഹ അപകടത്തെക്കുറിച്ച് മുന്നറിയിപ്പുമായി നാസയിലെ പ്രമുഖ ശാസ്ത്രജ്ഞൻ
വാഷിംഗ്ടൺ: ഒരു ഭീമാകാരമായ ഛിന്നഗ്രഹം ഭൂമിയിലേക്ക് പതിക്കാനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകി നാസയിലെ ഒരു പ്രമുഖ ശാസ്ത്രജ്ഞൻ. നാസയുടെ ഗോദാർഡ് സ്‌പേസ് ഫ്ലൈറ്റ് സെന്ററിലെ ചീഫ് സയന്റിസ്റ്റ് ജെയിംസ് ഗാർവിൻ ആണ് അപകടം നമ്മൾ മുമ്പ് കണക്കാക്കിയതിനേക്കാൾ വളരെ വലുതാണെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ടെക്സാസിലെ വുഡ്‌ലാൻഡ്‌സിൽ നടന്ന ചാന്ദ്ര ആന്റ് പ്ലാനറ്ററി സയൻസ് കോൺഫറൻസിൽ ഒരു അവതരണത്തിനിടെ ആണ് , ഗാർവിൻ പുതിയ കണ്ടെത്തലുകൾ പങ്ക് വെച്ചത് . കൂടാതെ മുൻകാലങ്ങളിലെ ഓരോ ഇംപാക്ട് ഇവന്റും ശാസ്ത്ര ലോകം ഊഹിച്ചതിനേക്കാൾ വളരെ വലുതായിരുന്നു എന്നും ഗാർവിൻ അഭിപ്രായപ്പെട്ടു.
