Ultimate magazine theme for WordPress.

ഷാർലെറ്റിൽ എൻ.എ.സി.ഒ.ജി സമ്മേളനത്തിന് അനുഗ്രഹ തുടക്കം

ഷാർലെറ്റ് : അമേരിക്കയിലെ മലയാളി ചർച്ച് ഓഫ് ഗോഡ് സഭകളുടെ ദേശീയ സമ്മേളനത്തിന് നോർത്ത് കരോലിനയിലെ ഷാർലെറ്റിൽ അനുഗ്രഹ തുടക്കം. റവ സൈമൺ ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു, റവ എബി മാമ്മൻ സമ്മേളനത്തിൽ അദ്ധ്യക്ഷതവഹിച്ചു.

പാ ബേബി ഡാനിയൽ, പാ ജയിംസ് എബ്രഹാം എന്നിവർ പ്രാർത്ഥിച്ചു. പാ ജോസ് ആനിക്കാട്ട് സങ്കീർത്തനം പ്രബോധിപ്പിച്ചു, പാ അനീഷ് ഏലപ്പാറ മലയാളം വിഭാഗത്തിനായും ഇംഗ്ലീഷ് വിഭാഗത്തിനായി പാ സുജിത് അലക്‌സും പ്രസംഗിച്ചു. കരോളിന ക്വയറും ഇമ്മാനുവേൽ കെ ബിയും സംഘവും ഗാനങ്ങൾ ആലപിച്ചു. പാ സി വി ആൻഡ്രൂസിൻ്റെ പ്രാർത്ഥനാശീർവാദത്തോടെ ഉദ്ഘാടനസമ്മേളനം അവസാനിച്ചു. ബ്ലസ്സൻ ആൻഡ്രൂസ്, പാ ഡാർവിൻ വിൽസൺ, പാ ദയാനിധി റോ, സൻഞ്ചു ജോൺ എന്നിവരുടെ നേതൃത്വത്തിൽ സെപ്ഷ്യൽ സംഗീത പരിപാടിയും നടന്നു.

Sharjah city AG

Comments are closed.