Ultimate magazine theme for WordPress.

തൊടുപുഴ താലൂക്കിൽ ദുരൂഹം: രണ്ട് പാസ്റ്റർമാരുടെ ഭാര്യമാരെ കാണാതായി

തൊടുപുഴ: തൊടുപുഴ താലൂക്കിൽ നിന്ന് രണ്ട് പാസ്റ്റർമാരുടെ ഭാര്യമാരെ ദുരൂഹസാഹചര്യത്തിൽ കാണാതായതായി റിപ്പോർട്ട്. ഒക്ടോബർ 22 വ്യാഴാഴ്ച ഉച്ചയോടെയാണ് വ്യത്യസ്ത സംഭവങ്ങളിലായി ഇവരെ കാണാതായത്. ഇരുസംഭവങ്ങൾക്കും പ്രത്യക്ഷത്തിൽ ബന്ധമില്ലെങ്കിലും ഒരേ ദിവസം നടന്ന തിരോധാനങ്ങൾ പോലീസിനെ കുഴപ്പിക്കുകയാണ്.

തൊടുപുഴയിൽ നിന്ന് ആറ് കിലോമീറ്റർ അകലെയുള്ള തെക്കുംഭാഗം സ്വദേശിയും ചർച്ച് ഓഫ് ഗോഡ് ഡിവിഷൻ സഭയുടെ ശുശ്രൂഷകനുമായ നക്കൊലപ്പാട് പാസ്റ്റർ ബേബി ജോണിൻ്റെ ഭാര്യയുമായ അന്നമ്മ ബേബി. തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ ദൂരെയുള്ള ഉടുമ്പന്നൂരിലെ സ്പിരിച്വൽ ഫീസ് എന്ന സ്വതന്ത്ര സഭയുടെ ശുശ്രൂഷകനായ അമയപ്രയിൽ പാസ്റ്റർ ജേക്കബിൻ്റെ ഭാര്യ ലില്ലി ജേക്കബ് എന്നിവരെയാണ് കാണാതായത്. കാണാതായ അന്നമ്മ ബേബിയും ലില്ലി ജേക്കബും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. സംഭവങ്ങൾ സംബന്ധിച്ച് ഇരു പാസ്റ്റർമാരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Sharjah city AG

Comments are closed.