Ultimate magazine theme for WordPress.

തച്ചമ്പാറയിൽ എം.പി.പി.എഫ് പ്രവർത്തനോദ്ഘാടനവും ആത്മീയ സംഗമവും നടന്നു

മണ്ണാർക്കാട് : മണ്ണാർക്കാട് പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച തച്ചമ്പാറ ഷാരോൺ ഫെലോഷിപ്പ് സഭയിൽ പ്രവർത്തനോദ്ഘാടനവും ആത്മീയ സംഗമവും നടന്നു.

പാ. ഷിജു കെ. പി. അദ്ധ്യക്ഷ വഹിച്ചു. പാ. കെ. ആർ. ഉണ്ണികൃഷ്ണൻ പ്രസംഗിച്ചു. പാ. എം. സി. ബേബി പ്രാർത്ഥിച്ച് മീറ്റിംഗ് ആരംഭിച്ചു. പാ. സജി എബ്രഹാം, പാ. പി. എം. സണ്ണി എന്നിവർ ശുശ്രൂഷയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിച്ചു. പാ. സിജോ പി. പി. ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകി. പാ. ജോഷി പി. എം. സങ്കീർത്തനം വായിച്ചു, പാ. ജിമ്മിച്ചൻ സ്വാഗതം അറിയിച്ചു. പാ. ജോർജ്ജ് മാത്യു പ്രസംഗിച്ചു. പാ. സന്തോഷ് എൻ. പി. റിപ്പോർട്ട് അവതരിപ്പിച്ചു. പാ. ഈപ്പൻ വി. ചാക്കോ ആശീർവാദം പറഞ്ഞു.

Sharjah city AG

Comments are closed.