Ultimate magazine theme for WordPress.

കനത്ത വരൾച്ച മൂലം സൊമാലിയയിൽ മരണമടഞ്ഞത് 71000-ലധികം ആളുകൾ

ന്യൂയോർക് : കനത്ത വരൾച്ച മൂലം കഴിഞ്ഞ രണ്ടുവർഷങ്ങളിലായി സൊമാലിയയിൽ മരണമടഞ്ഞത് എഴുപത്തിയൊന്നായിരത്തിലധികം ആളുകൾ. ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

ബുധനാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് ദീർഘനാളുകളായുള്ള വരൾച്ച മൂലം മൂലം സൊമാലിയ നേരിട്ട ഈ ദുരിതത്തെക്കുറിച്ച് സംഘടന പ്രസ്താവന നടത്തിയത്. മരണമടഞ്ഞവരിൽ നാൽപ്പത് ശതമാനത്തോളം, അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളായിരുന്നുവെന്നും യൂണിസെഫ് അറിയിച്ചു. 2022 ജനുവരി മുതൽ 2024 ജൂൺ വരെയുള്ള കാലയളവിൽ സൊമാലിയയിൽ 71000-ലധികം ആളുകളാണ് മരണമടഞ്ഞത്.

Sharjah city AG