മെക്‌സിക്കോ: മെക്‌സിക്കോയിൽ മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ മേയറായ യോലാൻഡ സാഞ്ചസ് തിങ്കളാഴ്ച തോക്കുധാരികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. 19 തവണ വെടിയേറ്റതായി റിപ്പോർട്ട്. തൊട്ടുപിന്നാലെ ആശുപത്രിയിൽ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. ഇവരുടെ അംഗരക്ഷകനും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
മെക്‌സിക്കോയിലെ ആദ്യത്തെ വനിതാ പ്രസിഡന്റായി ക്ലോഡിയ ഷെയിൻബോമിനെ തിരഞ്ഞെടുത്തത് രാജ്യം ആഘോഷിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് മേയറുടെ ഈ കൊലപാതകം നടന്നത്.

Comments are closed.