Ultimate magazine theme for WordPress.

സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ശക്തിയായി ബിജെപി

തിരുവനന്തപുരം: ഇടതു വലതു മുന്നണികളില്‍ കേന്ദ്രീകരിച്ച സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവ സാന്നിദ്ധ്യമാകുകയാണ് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി പതിനൊന്ന് നിയമസഭ മണ്ഡലങ്ങളില്‍ ബിജെപി ഒന്നാമതെത്തി. ഒമ്പത് മണ്ഡലങ്ങളില്‍ രണ്ടാമതും. ഇതിൽ ആറ് മണ്ഡലങ്ങൾ തൃശൂരിലാണ്.

സുരേഷ് ഗോപിയിലൂടെ കേരളത്തിൽ അക്കൗണ്ട് തുറന്ന ബിജെപി സംസ്ഥാനത്ത് മത്സരിച്ച മിക്കയിടങ്ങളിലും വോട്ടുയർത്തിയിട്ടുണ്ട്. മിക്ക മണ്ഡലങ്ങളിലും ഇരുപത് ശതമാനത്തിനടുത്താണ് വോട്ട്. വോട്ടെണ്ണലിൻ്റെ തുടക്കം മുതൽ മികച്ച ലീഡ് നിലനിർത്തിയാണ് സുരേഷ് ഗോപി മുന്നേറിയത്. ഇതുവരെ വിജയ സാധ്യതകളൊന്നും കണ്ടെത്താൻ കഴിയാതിരുന്ന ബിജെപി മൂന്നാം സ്ഥാനത്തു നിന്നാണ് ഒന്നാമതെത്തിയത്. ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയൊരു ചരിത്രനേട്ടമാണിത്. . താമര ചിഹ്നത്തില്‍ ആദ്യമായാണ് ലോക്സഭയിലേക്ക് ഒരംഗത്തെ ജയിപ്പിക്കുന്നത്

Sharjah city AG
Leave A Reply

Your email address will not be published.