Ultimate magazine theme for WordPress.

കുടുംബത്തെ ദൈവത്തിലേക്ക് അടുപ്പിക്കാൻ വനിതകൾക്കു കഴിയണമെന്ന് മാർ മാത്യു മൂലക്കാട്ട്

കോട്ടയം : കുടുംബത്തെയും സമൂഹത്തെയും ദൈവരാജ്യാനുഭവത്തിലേക്കു കൂടുതൽ വളർത്തിയെടുക്കാൻ വനിതകൾക്കു കഴിയണമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. സമകാലിക സമൂഹത്തിലെ കുടുംബങ്ങളിലെ വെല്ലുവിളികളെ തിരിച്ചറിയാനും അതിജീവിക്കാനും അമ്മമാർക്കു കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം അതിരൂപതയുടെ അത്മായ വനിതാ സംഘടനയായ ക്നാനായ കത്തോലിക്കാ വിമൺസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിനധ്യാനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Sharjah city AG

Comments are closed.