ആലുവ : ദിവ്യകാരുണ്യ മിഷനറി സഭാ (എംസിബിഎസ് ) സ്ഥാപനത്തിൻ്റെ 91 -ാം വാർഷികം മെയ് ഏഴാം തീയതി ആലുവായിലെ ചുണങ്ങംവേലിയിയിലുള്ള എം. സി .ബി. എസ്സ്. ജനറലേറ്റിൽ ആഘോഷിച്ചു.കല്യാൺ രൂപതാധ്യക്ഷൻ അഭിവദ്യ മാർ തോമസ് ഇലവനാൽ മുഖ്യകാർമ്മികത്വം വഹിച്ചു. എം സി ബി എസ് സുപ്പീരിയർ ജനറൽ വെരി.റവ. ഫാ. അഗസ്റ്റിൻ പായിക്കാട്ട് വചന സന്ദേശം നൽകി. പ്രൊവിൻഷ്യൽ സുപ്പീരിയർമാരായ വെരി. റവ. ഫാ. ജോസഫ് കൈപ്പയിൽ, വെരി. റവ. ഫാ. മാത്യു ഓലിക്കൽ, വെരി. റവ. ഫാ. ജോസഫ് ചൊവ്വേലിക്കുടിയിൽ എന്നിവർ സഹകാർമ്മികരായിരുന്നു.
