ഗുജറാത്ത് : ഗുജറാത്തിലെ രാജ്കോട്ടിലുള്ള അസ്ലാന്റിസ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. കെട്ടിടത്തിന്റെ ആറാം നിലയിലാണ് തീപിടുത്തമുണ്ടായത്. ഫർണിച്ചർ ജോലിക്കിടെ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കെട്ടിടത്തിൽ നിന്ന് കനത്ത പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അടിയന്തര സേവനങ്ങൾ ഉടൻ സ്ഥലത്തെത്തി. തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി അമ്പതോളം പേരെ രക്ഷപ്പെടുത്തി. മുപ്പതോളം പേർ കൂടി കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.രക്ഷാപ്രവർത്തനത്തിനിടെ രണ്ട് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
