Ultimate magazine theme for WordPress.

മലയാളി പെന്തക്കോസ്ത് ആത്മീയ സമ്മേളനം ഹൂസ്റ്റണിൽ നാളെ മുതൽ

ഹൂസ്റ്റൺ: കേരളത്തിന് പുറത്ത് നടക്കുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമായ പിസിഎൻഎകെ ആത്മീയ സമ്മേളനത്തിന് വ്യാഴാഴ്ച ജോർജ് ആർ. ബ്രൗൺ കൺവൻഷൻ സെന്ററിൽ തുടക്കമാകും.

വൈകിട്ട് ആറിന് പാ. കെ. പി മാത്യുവിന്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന സമ്മേളനം നാഷണൽ കൺവീനർ പാ. ഫിന്നി ആലുംമൂട്ടിൽ ഉദ്ഘാടനം ചെയ്യും. മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പ്പിൻ (ലൂക്കോ. 3:8) എന്നതാണ് ചിന്താവിഷയം. ലോക്കൽ സെക്രട്ടറി സജിമോൻ ജോർജ് സ്വാഗതവും ലോക്കൽ കൺവീനർ പാ. സണ്ണി താഴാംപള്ളം സങ്കീർത്തന വായനയും നിർവ്വഹിക്കും. പ്രഥമ ദിവസത്തെ മുഖ്യ പ്രഭാഷകരെ നാഷണൽ സെക്രട്ടറി രാജു പൊന്നോലിൽ പരിചയപ്പെടുത്തും.

പാസ്റ്റർമാരായ ഫെയ്ത്ത് ബ്ലെസ്സൻ (കേരളം), ജൂലിയസ് സുബി (കെനിയ) എന്നിവരായിരിക്കും പ്രാരംഭ ദിവസത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നത്. കെ ബി ഇമ്മാനുവേലിനോടൊപ്പം ദേശീയ ഗായകസംഘവും ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. അമേരിക്കയിലെ യുവജനങ്ങൾക്കിടയിൽ ഏറെ സ്വാധീനവുമുള്ള പാ. വ്ളാഡ് സുവ്ഷുക്ക്, ഡോ. ജൂലിയസ് സൂബി, ഡോ. റ്റിം ഹിൽ, ആൻഡ്രസ് ബിസോണ, പാ. ഫെയ്ത്ത് ബ്ലസ്സൻ, പാ. ജസ്റ്റിൻ ശാമുവൽ, ഡോ. ഏഞ്ചൽ എൽസാ വർഗ്ഗീസ് – യു.കെ എന്നിവരാണ് ഈ വർഷത്തെ കോൺഫ്രൻസിന്റെ മുഖ്യ പ്രസംഗകർ.

കുട്ടികൾക്കും, യുവാക്കൾക്കും, സഹോദരിമാർക്കും വിവിധ ദിവസങ്ങളിൽ പ്രത്യേക സെക്ഷനുകൾ ഉണ്ടായിരിക്കും. കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം സമ്മേളനം, ഒമാൻ പെന്തക്കോസ്തൽ അസംബ്ലി സംഗമം, ബോംബെ ബിലിവേഴ്സ് സംഗമം, കോട്ടയം സംഗമം, ഉണർവ് യോഗം , കാത്തിരിപ്പ് യോഗം, 1980 ഗ്രൂപ്പ് ഇംഗ്ലീഷ് സെക്ഷൻ, സ്പോർട്ട്സ് തുടങ്ങി വിവിധ സമ്മേളനങ്ങളും കോൺഫ്രൻസിനോട് അനുബന്ധിച്ച് ഉണ്ടായിരിക്കും. ഞായറാഴ്ച സംയുക്ത ആരാധനയോടും ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയോടും കൂടി ആത്മീയ സമ്മേളനം സമാപിക്കും.

ഹൂസ്റ്റൺ IAH, HOU എയർപോർട്ടിൽ വന്നിറങ്ങുന്നവർക്ക് സുരക്ഷിതമായി കോൺഫ്രൻസ് സെന്ററിൽ എത്തിച്ചേരുവാൻ സൗജന്യ വാഹന സൗകര്യവും കാർ മാർഗ്ഗമായി എത്തിച്ചേരുന്നവർക്ക് കൺവെൻഷൻ സെന്ററിൽ സൗജന്യ പാർക്കിംഗും ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക്: www.pcnakhouston.org

Leave A Reply

Your email address will not be published.