Ultimate magazine theme for WordPress.

മലനാട് കൺവൻഷൻ ഫെബ്രുവരി 6 മുതൽ

ഇടുക്കി : മലനാട്ടിലെ പെന്തക്കോസ്തു സഭകളുടെ സംയുക്ത സംഗമ വേദിയായ മലനാട് കൺവൻഷൻ മഹാസംഗമത്തിനു ഒരുക്കങ്ങൾ പൂർത്തിയായി. 2025 ഫെബ്രുവരി 6 വ്യാഴം മുതൽ 9 ഞായർ വരെ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ ഇടുക്കി സ്പോട്സ് കൗൺസിൽ മൈതാനത്ത് നടക്കുന്ന കൺവൻഷൻ 9 വ്യാഴം വൈകിട്ട് 6 മണിക്ക് മലനാട് കൺവൻഷൻ ചെയർമാൻ പാ. ഷാജി ഇടുക്കിയുടെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ജനറൽ കൺവീനർ ഡോ. കെ. വി. പോൾ ഉൽഘാടനം ചെയ്യും.

ഡോ. തെരേസാ പോൾ, റവ. ഡോ. തോമസ് അമ്പുക്കയം, പാ. പ്രശാന്ത് ജോസ് (ബംഗളുരു), പാ. ജോ തോമസ് (ബംഗളുരു) എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. ഫെബ്രുവരി 7 വെള്ളി രാവിലെ 10 മണി മുതൽ പവ്വർ കോൺഫറൻസും, 8 ശനി രാവിലെ 10 മണി മുതൽ പാസ്റ്റേഴ്‌സ് ആൻഡ് ഫാമിലി കോൺഫറൻസും 9 ഞായർ രാവിലെ 9 മണി മുതൽ സമീപപ്രദേശങ്ങളിലെ ദൈവസഭകളുടെ സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. ഇവാ. ജോസ് കലയപുരം നയിക്കുന്ന ഹെവൻലി ബീറ്റ്‌സ്, കൊട്ടാരക്കര ഗാനശുശ്രൂഷ നിർവഹിക്കും. ഞായറാഴ്‌ച രാത്രി പൊതുയോഗത്തോടെ 2025 മലനാട് കൺവൻഷൻ സമാപിക്കും. ഇവാ. ജോ ഇടുക്കി , പാസ്റ്റർമാരായ ജോസ് മാമ്മൻ , സന്തോഷ് ഇടക്കര , ഷാജി ജെയിംസ് , സജി .കെ.കെ, സാജു ഫിലിപ്പ് , ഷിനോജ് ടി.വി, ജോസ് കല്ലുകാലാ, മനോജ് ജോസഫ് എന്നിവർ കൺവീനർമാരായ കമ്മറ്റി കൺവൻഷനു നേതൃത്വം നൽകും. മലനാട് പെന്തക്കോസ്തു കൂട്ടായ്മയും, നാഷണൽ പ്രെയർ മൂവ്മെന്റും, നാഷണൽ വിമൻസ് മൂവ്മെന്റും ചേർന്ന് ഒരുക്കുന്ന ഈ മഹാസംഗമം മലയാള പെന്തക്കോസ്ത് ചരിത്രത്താളുകളിൽ ഇടം നേടിയ കൺവെൻഷനാണ്.

ന്യൂസ് : സന്തോഷ് ഇടക്കര
(മീഡിയ കൺവീനർ)

 

Sharjah city AG