Ultimate magazine theme for WordPress.

മതപരമായ ചടങ്ങുകളിൽ വിദ്യാർഥികളെ നിർബന്ധിച്ച് പങ്കെടുപ്പിക്കരുത്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദ്ദേശവുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ : ജാതീയവും മതപരവുമായ ചടങ്ങുകളിൽ വിദ്യാർഥികളെ നിർബന്ധിച്ച് പങ്കെടുപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ നടത്തുന്ന ഇത്തരം ചടങ്ങുകൾക്ക് കോളജ് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ പോലും നേരിട്ടോ അല്ലാതെയോ വിദ്യാർഥികളെ ഇതിൽ പങ്കെടുക്കാൻ നിർബന്ധിക്കരുതെന്ന് കോടതി നിർദേശിച്ചു.

ഏതു ചടങ്ങിൽ പങ്കെടുക്കണം എന്നത് വിദ്യാർഥികളുടെ വ്യക്തിപരമായ അവകാശമാണ്. അതിന് നിർബന്ധിക്കുന്നത് ശരിയായ നടപടിയല്ല. ചടങ്ങുകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ നിർബന്ധിച്ചാണ് വന്നതെന്ന് സ്ഥിരീകരിച്ചാൽ കോളജിന് നൽകുന്ന സഹായം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ തമിഴ്‌നാട് സർക്കാർ തയ്യാറാകണം.

Sharjah city AG

Comments are closed.