മനാമ: ബഹറിനിലെ ഉപദേശ ഐക്യമുള്ള പെന്തക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ മിഡിൽ ഈസ്റ്റ് പെന്തക്കോസ്ത് ചർച്ചിന്റെ ഈ വർഷത്തെ ആദ്യ പൊതുസഭായോഗം നാളെ (മെയ് 11 ഞായർ) വൈകിട്ട് 7 മണി മുതൽ സെഗയ്യ എസ്. ഫ്. സി. ഹാളിൽ നടക്കും. പ്രസിഡന്റ് പാസ്റ്റർ ടൈറ്റസ് ജോൺസൻ, സെക്രട്ടറി പ്രിൻസ് ജോയ്, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും. പാസ്റ്റർ ജെയിംസ് ജോർജ് (യുഎസ്എ) മുഖ്യപ്രഭാഷണം നടത്തും. എം. ഇ. പി. സി. ക്വൊയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
2025 പ്രവർത്തനവർഷത്തേക്കുള്ള പുതിയ ഭരണ സമിതി തിരഞ്ഞെടുക്കപ്പെട്ടത് ജനുവരി 25 നാണ്. പ്രസിഡന്റ് പാസ്റ്റർ ടൈറ്റസ് ജോൺസൻ (ശാരോൻ ഫെലോഷിപ്പ് ചർച്ച്), വൈസ് പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് (എ. ജി.), ജനറൽ സെക്രട്ടറി ബ്രദർ പ്രിൻസ് ജോയ് (ഐ.പി.സി. ഹെബ്രോൻ), ജോ. സെക്രട്ടറി ബ്രദർ മനോജ് തോമസ് (ഐ പി സി ബഹ്റൈൻ), ട്രഷറാർ ബ്രദർ ജോൺസൺ തടത്തിൽ (ഐ പി സി ശാലോം ), ജോ. ട്രഷറാർ ബ്രദർ സുജിത് കുമാർ (ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ പ്രയർ ഫെലോഷിപ്പ്) എന്നിവർ നേതൃത്വം നൽകുന്നു.
കൂടാതെ പാസ്റ്റർ തോമസ് ചാക്കോ (ഐപിസി ഇമ്മാനുവേൽ), പാസ്റ്റർ ജയിസൺ കുഴിവിള (ഐപിസി ബഹ്റൈൻ), പാസ്റ്റർ ലിജോ മാത്യു (ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ പ്രയർ ഫെലോഷിപ്പ്), പാസ്റ്റർ സജി പി. തോമസ് (ശാലേം ഐപിസി), പാസ്റ്റർ ബിജു ഹെബ്രോൻ ( ഐ.പി.സി. ഹെബ്രോൻ) കമ്മറ്റി അംഗങ്ങളായി ബ്രദർ രഞ്ചിത്ത് ഏബ്രഹാം (ശാരോൻ ഫെലോഷിപ്പ് ചർച്ച്), ബ്രദർ റോബിൻ ജോൺ (ശാരോൻ ഫെലോഷിപ്പ് ചർച്ച്), ബ്രദർ ജോർജി കുരുവിള (എ.ജി.), ബ്രദർ ജയിസൺ ജയിംസ് (ഐ പി സി ഇമ്മാനുവേൽ ) ഓഡിറ്റർ ബ്രദർ ഷാജൻ മാത്യു (ഐ.പി.സി. ബഹ്റൈൻ) എന്നിവർ സ്ഥിരാംഗങ്ങളാണ്.1991 ൽ രൂപംകൊണ്ട എം. ഇ. പി. സി. യുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ 34 വർഷമായി ബഹറിനിൽ തുടർന്നുവരുന്നു.
