ഡൽഹി: ബ്ലസ് വേൾഡ് മിനിസ്ട്രീസ് ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 22 മുതൽ മെയ് 3 വരെ ലൗവ് ഇന്ത്യ യാത്ര സംഘടിപ്പിക്കുന്നു. യാത്രയിൽ ഇന്ത്യയുടെ നാല് മേഖലകളിലൂടെ സഞ്ചരിച്ച് പതിനഞ്ച് നഗരങ്ങളിലായി പന്ത്രണ്ട് ദിവസത്തെ പ്രാർത്ഥന നടത്തും.
വടക്കേന്ത്യൻ മിഷണറിമാരായ പാ. ബിജു സദാനന്ദൻ , പാ. രഞ്ജിത് ഏബ്രഹാം, പാ. ബെന്നി എം കെ എന്നിവർ പ്രസംഗിക്കും. പാ. ജസ്റ്റിൻ ഹാരിസ് നേതൃത്വം നൽകും.
ഏപ്രിൽ 22 ജയ്പൂർ, 23 വടോദര, 24 മുംബൈ, 25 ഗോവ, 26 ബാംഗ്ലൂർ, 27 ചെന്നൈ, 28 വിജയവാഡ, 29 ഭുവനേശ്വർ, 30 കൊൽക്കൊത്ത , മെയ് 1 റാഞ്ചി 2 വാരണസി, 3 ഡൽഹി എന്നി നഗരങ്ങളിലാണ് പ്രാർതന സംഘടിപ്പിച്ചിരിക്കുന്നത്.
