യുപിയിൽ ഉച്ചഭാഷിണിക്കു നിയന്ത്രണം
ലക്‌നൗ : ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉച്ചഭാഷിണി ഉപയോഗത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതിനു പിന്നാലെ നടപടിയുമായി ആരാധനാലയങ്ങൾ. സംസ്ഥാനത്തെ 17,000 ആരാധനാലയങ്ങൾ ഉച്ചഭാഷിണികളുടെ ശബ്ദം കുറച്ചു. ഉച്ചഭാഷിണികളിലെ ശബ്ദം ആരാധനാലയങ്ങളുടെ ചുറ്റുപാടിനു പുറത്തേക്ക് കേൾക്കരുതെന്നാണു കഴിഞ്ഞദിവസം യോഗി ഉത്തരവിറക്കിയത്. ശബ്ദനിയന്ത്രണത്തിനു പുറമെ, 125 കേന്ദ്രങ്ങളിലെ ഉച്ചഭാഷിണികൾ നീക്കിയതായും യുപിയിലെ എഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു. സമാധാന സമിതികളുടെ യോഗം ചേർന്നു. ഉച്ചഭാഷിണി പ്രശ്നം 37,344 മതനേതാക്കളുമായി സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
