Ultimate magazine theme for WordPress.

ഒളിമ്പിക്സ് ആൽബം മത്സരത്തിൽ ലിസ്നോ ജോ സിനോയ്ക്ക് വിജയം

കുമളി : ഒളിമ്പിക്സ് ആൽബം മത്സരത്തിൽ പെന്തക്കോസ്‌ത് വിദ്യാർത്ഥി ലിസ്നോ ജോ സിനോ വിജയിയായി. അണക്കര മൗണ്ട് ഫോർട്ട് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ലിസ്നോ.

അണക്കര ചെല്ലാർകോവിൽ എ.ജി. സഭാംഗങ്ങളായ കൂട്ടുങ്കൽ സിനോ ജോസഫ് – എലിസബേത്ത് സിനോ ദമ്പതികളുടെ മകനായ ലിസ്നോ പാരിസ് ഒളിമ്പിക്സിനോടനുബന്ധിച്ച് മലയാള മനോരമ നല്ല പാഠം നടത്തിയ ആൽബം മത്സരത്തിൽ ഒളിമ്പിക്സ് വാർത്തകളും ചിത്രങ്ങളും ഉപയോഗിച്ച് ആൽബം ഒരുക്കിയാണ് വിജയിയായത്. അഞ്ചു മുതൽ 12 വരെ ക്ലാസ്സുകാർക്കായി നടത്തിയ മത്സരത്തിൽ രൂപകല്പന, അവതരണ മികവ്, ആശയങ്ങളിലെ പുതുമ എന്നിവ മാനദണ്ഡമാക്കിയാണ് വിജയികളെ തെരഞ്ഞെടുത്തത്. 3000 രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ആണ് വിജയിക്ക് ലഭിക്കുക. അണക്കര പെന്തക്കോസ്തൽ പ്രയർ അസംബ്ലി സജീവ പ്രവർത്തകനായ ലിസ്നോയുടെ പിതാവ് സിനോ ഗോൾഡൻ ബാങ്കേഴ്സ് മാനേജരാണ്. ഏക സഹോദരി ലിനെയ്സ് മൗണ്ട് ഫോർട്ട് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Leave A Reply

Your email address will not be published.