Ultimate magazine theme for WordPress.

ആദർശങ്ങളും മൂല്യങ്ങളും മറക്കുന്ന നേതൃത്വം സമൂഹത്തിന് വെല്ലുവിളി: ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത

കൊട്ടാരക്കര: ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കൊട്ടാരക്കര ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ആത്മീയ സാമൂഹ്യ – സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പി.ജെ. ഡേവിഡിന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനവും വാർഷിക പ്രഭാഷണവും മാർത്തോമ്മാ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരത്തിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

ആദർശങ്ങളും മൂല്യങ്ങളും മറക്കുന്ന നേതൃത്വം സമൂഹത്തിന് വെല്ലുവിളിയാണെന്നും നിസ്വാർത്ഥ സേവന മാതൃകകൾ ഇല്ലാത്ത കാലത്ത് പി.ജെ. ഡേവിഡ് കാലത്തിനു മുമ്പെ നടന്ന കർമ്മയോഗിയും മാതൃക ജീവിത വിജയത്തിന് ഉത്തമ മാതൃകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കൊട്ടാരക്കര – പുനലൂർ ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തീത്തോസ് അധ്യക്ഷത വഹിച്ചു. ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ചാരിറ്റി പ്രോജക്ട്- ഡയാലിസിസ് സഹായനിധി ഉദ്ഘാടനം
അഡ്വ. വർഗീസ് മാമ്മൻ എംഎൽഎ നിർവഹിച്ചു. മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ വാർഷിക പ്രഭാഷണം നടത്തി.

റവ.ജോജി.കെ. മാത്യു,റവ. ഷിബു എബ്രഹാം ജോൺ, റവ. ബിനു. സി. ശാമുവേൽ, റവ. ഡോ. ജി. ശാമുവേൽ, റവ.സി.കെ.ജേക്കബ്, റവ.ജോജൻ മാത്യു ജോൺ , കെ.ഒ. രാജുക്കുട്ടി, കെ.ജി. തോമസ്, അഡ്വ. സാജൻ കോശി, കെ.കെ. കുര്യൻ, മാത്യുവർഗീസ്,ഷാജി ജോസഫ് എന്നിവർ പ്രസംഗിച്ചു. കൊട്ടാരക്കര മാർത്തോമ്മാ ചർച്ച്,മൈലം മാർത്തോമ്മാ ചർച്ച് ഗായ സംഘങ്ങൾ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

Sharjah city AG

Comments are closed.