Ultimate magazine theme for WordPress.

ഐസിപിഎഫ് പൂനെ: ‘RE: ROOT’ ഏകദിന റിട്രീറ്റ് നടന്നു

പൂനെ: പൂനെ ഐസിപിഎഫിന്റെ നേതൃത്വത്തിൽ നവംബർ 7ന് പൂനെ ക്യാമ്പിലുള്ള സെന്റ് മാത്യു ചർച്ചിൽ വെച്ച് ‘RE :ROOT’ എന്ന പേരിൽ ഏകദിന റിട്രീറ്റ് നടന്നു.

പാസ്റ്റർ നോബി ജോസ് വർഗീസ്, പാസ്റ്റർ ജെയ്‌സൺ എബ്രഹാം എന്നിവർ ആത്മീയ അച്ചടക്കത്തിന്റെ (Spiritual Discipline) വിവിധ തലങ്ങളെക്കുറിച്ച് ക്ലാസുകൾ നയിച്ചു. ഇവാ. സാമുവൽ മത്തായി, പാസ്റ്റർ ബിന്നി മാമ്മൻ, സിസ്റ്റർ ബാബിൻ ബിന്നി, പ്രൊഫ. ലവ്‌ലിൻ ശാലു എന്നിവർ അടങ്ങുന്ന പാനൽ വിവിധ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾക്ക് നേതൃത്വം നൽകി. ‘ലയൺ ഓഫ് ജൂദാ’ ആരാധനക്ക് നേതൃത്വം നൽകി. ഏകദേശം 96 പേർ റിട്രീറ്റിൽ പങ്കെടുത്തു.

Sharjah city AG

Comments are closed.