Ultimate magazine theme for WordPress.

ഫിലിപ്പിന്‍സില്‍ മണ്ണിടിച്ചില്‍; 10 വിശ്വാസികള്‍ മരിച്ചു

മനില: ഫിലിപ്പിന്‍സില്‍ പ്രകൃതി ദുരന്തത്തില്‍ 10 ക്രൈസ്തവര്‍ മരിച്ചു. കനത്ത മഴയെത്തുടര്‍ന്ന് വെള്ളിയാഴ്ച ഡാവോ ഡി ഓറോ പ്രവിശ്യയിലെ സ്വര്‍ണ്ണ ഖനന നഗരമായ മങ്കയോയിലെ വിദൂര പര്‍വ്വത ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്. കനത്ത മഴയെത്തുടര്‍ന്ന് വീട്ടിനകത്ത് കഴിഞ്ഞവര്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ ശക്തമായ മണ്ണിടിച്ചില്‍ സംഭവിക്കുകയായിരുന്നു. വീട് മണ്ണിനടിയിലായി. അഞ്ച് കുട്ടികളടക്കം 10 പേര്‍ മരിച്ചതായി പ്രവിശ്യാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും ഗവണ്മെന്റ് സിവില്‍ ഡിഫന്‍സ് ഓഫീസിന്റെ റീജണല്‍ ചീഫ് എഡ്നാര്‍ പറഞ്ഞു.

മരിച്ചവരുടെ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കനത്ത മഴമൂലം ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനിടയുണ്ടെന്നും ആളുകള്‍ സ്ഥലം വിട്ടു പോകണമെന്നും അധികാരികള്‍ മുന്നറിയിപ്പു നല്‍കി. കനത്ത മഴയില്‍ താഴ്ന്ന ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. കുന്നുകളില്‍ മണ്ണിടിച്ചില്‍ പതിവാണ്. ഇതുവരെ 36000ത്തിലധികം ആളുകളെ മാറ്റി പാര്‍പ്പിച്ചതായി ഡിഫന്‍സ് ഓഫീസ് അറിയിച്ചു.

Sharjah city AG