കുരിശ് വിൽപന നിരോധിച്ചിട്ടില്ലെന്ന് കുവൈറ്റ്
ദുബായ്:ക്രിസ്ത്യാനികളുടെ മതചിഹ്നമായി കരുതുന്ന കുരിശിന്റെ വിൽപന മന്ത്രാലയം നിരോധിച്ചിട്ടില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ പ്രഷ്യസ് മെറ്റൽസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ സാദ് അൽ സൈദി. കുരിശിന്റെ തനിപ്പകർപ്പ് വിൽക്കുന്നത് അനുവദനീയമാണെന്നും നിയമപരമായ രീതിയിൽ രാജ്യത്ത് പ്രവേശിക്കുമെന്നും ഫീസ് ഈടാക്കുന്നതിനും അഡ്മിനിസ്ട്രേഷൻ മുദ്ര പതിപ്പിക്കുന്നതിനുമായി ഭരണകൂടം പരിശോധിക്കുന്നുണ്ടെന്നും അൽ സൈദി കൂട്ടിച്ചേർത്തു. ഒപ്പം കുവൈറ്റിൽ സാത്താന്റെ കലാരൂപങ്ങൾ വിൽക്കുന്നത് വാണിജ്യ മന്ത്രാലയം വിലക്കി.
