കരുതലിന്റെ കരസ്പർശനവുമായി കുന്നംകുളം പോലീസ്.
ഷുഗർ രോഗം ബാധിച്ചു ഇടതു കാൽ മുട്ടിനു താഴെ മുറിച്ചു കളഞ്ഞു സ്വന്തക്കാരും ബന്ധുക്കളും നോക്കാനില്ലാതെ ഒരു ദിവസം മുഴുവൻ കേച്ചേരി പട്ടിക്കരയിലുള്ള വാടക വീടിനു മുൻപിൽ റോഡിൽ തളർന്നു വീണു കിടന്ന മധ്യ വയസ്കനെ സുരക്ഷിതമായി കുന്നംകുളം പോലീസ് ഓർഫെനേജിൽ എത്തിച്ചു. പെലക്കാട്ടൂപ്പയ്യൂർ പയ്യൂർ വീട്ടിൽ നാരായണൻ മകൻ ദേവരാജനെയാണ് കുന്നംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സന്തോഷ് വി.എസ്. സിവിൽ പോലീസ് ഓഫീസർമാരായ മധു, അനീഷ്, ഷജീർ, ഷിബിൻ എന്നിവർ ചേർന്ന് ചാലക്കുടിയിലുള്ള സ്വകാര്യ ഓർഫെനേജിൽ എത്തിച്ചത്. കാക്കിക്കുള്ളിൽ നിറയുന്ന കരുതലിന്റെ സ്പർശം വീണ്ടും തൃശ്ശൂർ പോലീസ് സേനക്ക് അഭിമാനമാകുന്നു.
അനീഷ് ഉലഹന്നാൻ
തൃശ്ശൂർ
