കഥാരചനയിൽ AGrade നേടി കൃപ ആൻ ജോൺ
കോട്ടയം: കോഴിക്കോട് വെച്ച് നടന്ന 61-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥാരചനാമത്സരത്തിൽ പങ്കെടുത്ത കൃപ ആൻ ജോൺ ന്
A GRADE ലഭിച്ചു. കോട്ടയം വിദ്യാഭ്യാസജില്ലയെ പ്രതിനിധീകരിച്ച കൃപ ആൻ ജോൺ പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഷാരോൺ കേബിൾ ടിവി, ദി ലോർഡ്സ് ചർച്ച് ഇൻ ഇന്ത്യ, സിയോൻ മോറൽ സ്കൂൾസ് ഇന്ത്യ, ഷാരോൺ ചിൽഡ്രൻസ് ടിവി ക്ലബ് എന്നിവയുടെ സ്ഥാപകനായ സുവിശേഷകൻ ജോൺ ജോസഫ് വലിയപറമ്പിൽ പിതാവും, സുവിശേഷക മേരി പോൾ മാതാവും ആണ്.
