കർണാടകത്തിൽ സ്കൂളുകൾ ഒഴികെ, എല്ലാം ഒക്ടോബർ 15 മുതൽ തുറക്കും
കർണാടകത്തിൽ സിനിമാ ഹാളുകൾ, വിനോദ പാർക്കുകൾ, നീന്തൽക്കുളങ്ങൾ എന്നിവ ഒക്ടോബർ 15 മുതൽ തുറന്നു പ്രവർത്തിക്കു
ബാംഗ്ലൂർ: കേന്ദ്രം പുറത്തിറക്കിയ മാനദണ്ഡങ്ങൾക്കനുസൃതമായി കർണാടക സർക്കാർ അൺലോക്ക് 5.0 നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു,
ഒക്ടോബർ 15 ന് ശേഷം സ്കൂളുകൾ വീണ്ടും തുറക്കുന്നതിനുള്ള തീരുമാനം എടുക്കും. മാനേജ്മെൻറുമായി കൂടിയാലോചിച്ച് സ്കൂളുകളും കോച്ചിംഗ് സ്ഥാപനങ്ങളും ആരംഭിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കും. അതുവരെ ഓൺലൈൻ വഴിയുള്ള ക്‌ളാസ്സുകൾ തുടരും. എന്നാൽ ഒക്ടോബര് 12 മുതൽ 30ത് വരെ ദസറഅവധിപ്രഖ്യാപിച്ചുകഴിഞ്ഞു.ഈ സമയത്തു സംസ്ഥാനഗവണ്മെന്റിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ ഓൺലൈൻ ക്ലാസ്സ് നടത്തുന്നതും നിരോധിച്ചിട്ടുണ്ട്