Ultimate magazine theme for WordPress.

കരിസ്മ ക്രൂസേഡ്

തിരുവല്ല: ഐപിസി പ്രയർ സെന്റർ തിരുവല്ല ഒരുക്കുന്ന കരിസ്മ ക്രൂസേഡ് മഞ്ഞാടി റെയിൽവേ ക്രോസിന് സമീപം പ്രയർ സെന്റർ സ്റ്റേഡിയത്തിൽ ജനുവരി 28 മുതൽ ഫെബ്രുവരി 4 വരെ നടക്കും. പാസ്റ്റർ രാജു പൂവക്കാല ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ അനീഷ് കൊല്ലം, രഞ്ജിത്ത് കോട്ടയം, ഷാജി എം. പോൾ, തോമസ് മാമ്മൻ, അനീഷ് തോമസ്, ഷിബു തിരുവനന്തപുരം, പ്രിൻസ് തോമസ്, രാജേഷ് ഏലപ്പാറ, ഫെയ്ത്ത് ബ്ലെസ്സൻ, അരുൾ തോമസ് ഡൽഹി, സാം മാത്യു എന്നിവർ വിവിധ യോഗങ്ങളിൽ ദൈവവചനം പ്രസംഗിക്കും. പാസ്റ്റർ കെ.സി. ജോൺ സമാപന സന്ദേശം നൽകും. ഞായർ മുതൽ ശനി വരെ രാവിലെ പത്തിനും വൈകിട്ട് ആറിനും പൊതുയോഗങ്ങൾ നടക്കും. വെള്ളിയാഴ്ച 1.30ന് ശുശ്രൂഷ ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ എട്ടുമണിക്ക് സമാപന യോഗം നടക്കും. പ്രയർ സെന്റർ വോയിസ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കും

Sharjah city AG
Leave A Reply

Your email address will not be published.