Ultimate magazine theme for WordPress.

കടമ്പനാട് സഭ വാർഷിക കൺവൻഷൻ

കടമ്പനാട്: ദി പെന്തെക്കൊസ്ത് മിഷൻ കടമ്പനാട് സഭയുടെ വാർഷിക കൺവൻഷൻ ഡിസംബർ 22 വ്യാഴം മുതൽ 25 ഞായർ വരെ നാലാം മൈൽ റ്റി.പി.എം ഗ്രൗണ്ടിൽ നടക്കും. ദിവസവും വൈകിട്ട് 5.45ന് സംഗീത ശുശ്രൂഷ, സുവിശേഷയോഗം രോഗശാന്തി ശുശ്രൂഷ എന്നിവയും വെള്ളി രാവിലെ 9.30ന് ഉപവാസ പ്രാർഥന, ശനി രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ കൊട്ടാരക്കര സെൻ്ററിന് കീഴിലുള്ള 40 പ്രാദേശിക സഭകളിലെ യുവതി യുവാക്കൾ പങ്കെടുക്കുന്ന യുവജനസമ്മേളനവും തുടർന്ന് സുവിശേഷ റാലിയും ഉണ്ടായിരിക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് കൊട്ടാരക്കര സെൻ്ററിന് കീഴിലുള്ള 12 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.

Sharjah city AG