Ultimate magazine theme for WordPress.

കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി ബഹ്​റൈനില്‍ നിര്യാതനായി

പത്തനംതിട്ട : കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി ബഹ്​റൈനില്‍ നിര്യാതനായി. കോന്നി തെങ്ങുംകാവ് സ്വദേശി ജേക്കബ് തോമസ് (56) ആണ് മരിച്ചത്​.​ ബി.ഡി.എഫ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

അരാദി കണ്‍സ്​ട്രക്​ഷന്‍ കമ്പനിയില്‍ അക്കൗണ്ടന്റായ ഇദ്ദേഹം 30 വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം അടുത്ത മാസം നാട്ടില്‍ പോകാനിരുന്നതാണ്​. ഭാര്യ – ജോയിസ് ജേക്കബ് (നഴ്​സ്​, സല്‍മാനിയ ഹോസ്​പിറ്റല്‍). മക്കള്‍ – എഫ്രയീം, ജെറമി. സംസ്​കാരവുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങള്‍ ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

Sharjah city AG