Ultimate magazine theme for WordPress.

ജെറുസലേമിന്റെ ഓരോ വീഥികളും, നഗരങ്ങളും അതിന്റെ പവിത്രതയും സംരക്ഷിക്കുന്നത് തങ്ങളുടെ കടമ : ജോർദാൻ രാജാവ്

ജെറുസലേം : ജറുസലേമിലെ എല്ലാ വീഥികളും, പ്രത്യേകിച്ച് ബൈബിളിൽ പരാമർശിച്ചിട്ടുള്ള എല്ലാ നഗരങ്ങളും കാത്ത് സംരക്ഷിക്കുക ഒരു അഭിമാനമായി കണക്കാക്കുന്നു എന്ന് ജോര്‍ദ്ദാൻ രാജാവ് അബ്ദല്ല രണ്ടാമന്‍ പ്രസ്താവിച്ചു. ഡിസംബര്‍ 10ന് ജോര്‍ദ്ദാന്‍ പാര്‍ലമെന്റിന്റെ 19ആം എക്സ്ട്രാ ഓര്‍ഡിനറി സെഷനിലെ ‘സ്പീച്ച് ഫ്രം ദി ത്രോണ്‍’ പ്രസംഗത്തിലാണ് ജറുസലേമിനെ പറ്റി ജോര്‍ദ്ദാന്‍ രാജാവ് പരാമർശിച്ചത്. ജറുസലേമിനേയും, അതിന്റെ പവിത്രതയും സംരക്ഷിക്കുന്നതില്‍ നിന്നും തങ്ങള്‍ പിന്‍മാറില്ലെന്നും, സമാധാനത്തിന്റെ പ്രതീകമായ ജറുസലേമിലെ നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്തുവാനും മറ്റുമുള്ള ശ്രമങ്ങള്‍ക്ക് മുന്നില്‍ തങ്ങള്‍ പതറില്ലെന്നും ജോര്‍ദ്ദാന്‍ രാജാവ് കൂട്ടിചേർത്തു.

Sharjah city AG