Ultimate magazine theme for WordPress.

ഐ പി സി കേരള സ്റ്റേറ്റ് ശുശ്രൂഷകന്മാർക്ക് സ്ഥലംമാറ്റം ഇല്ലാത്തവർഷമായി 2021 മാറുന്നു

കുമ്പനാട് : 2021-ൽ ഐ.പി.സി കേരളാ സ്റ്റേറ്റ് പാസ്റ്റർമാർക്ക് സ്ഥലം മാറ്റമില്ല. ഇന്ന് (ഡിസംബർ 15ന്) നടന്ന പ്രസ്ബിറ്ററിയാണ് ഈ തീരുമാനം എടുത്തത്. കോവിഡ് പശ്ചാത്തലത്തിൽ ഒരു വർഷത്തോളം ആരാധന ഉൾപ്പെടെയുള്ള ശുശ്രൂഷകൾ മുടങ്ങുകയും ബഹു ഭൂരിപക്ഷം സഭകളും അടഞ്ഞുകിടക്കുകയും ചെയ്തവർഷമാണ് 2020. ശുശ്രൂഷകന്മാരും കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തിൽ പതിവനുസരിച്ചുള്ള സ്ഥലമ്മാറ്റം നടപ്പിലാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടു്. ബഹു ഭൂരിപക്ഷം പ്രസ് ബിറ്ററി അംഗങ്ങളും ഒരേ നിലപാട് വ്യക്തമാക്കിയതോടെ ചരിത്രത്തിൽ ആദ്യമായി ശുശ്രൂഷകന്മാർക്ക് സ്ഥലംമാറ്റം ഇല്ലാത്തവർഷമായി 2021 മാറുന്നു. ഈ തീരുമാനം ഇന പ്രതിസന്ധി ഘട്ടത്തിൽ പാസ്റ്റേഴ്സിനും സഭകൾക്കും വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Leave A Reply

Your email address will not be published.