Ultimate magazine theme for WordPress.

ഗാസയിലെ പ്രധാന ഇടനാഴിയിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറി

ഗാസ : ഗാസയിലെ പ്രധാന ഇടനാഴിയിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറി. വെടിനിർത്തൽ കരാറിന്റെ ഭാഗമായി വടക്കൻ ഗാസയുടെയും തെക്കൻ ഗാസയുടെയും നടുവിലായി സ്ഥിതി ചെയ്യുന്ന നെത്‌സാരിം ഇടനാഴിയിൽ നിന്നാണ് സൈന്യം പിന്മാറിയത്.

ഗാസ യുദ്ധത്തിനിടെ ആറ് കിലോമീറ്റർ നീളമുള്ള ഈ ഇടനാഴി സൈനിക മേഖലയായി ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. ജനുവരി 19 ന് വെടിനിർത്തൽക്കരാർ നിലവിൽവന്നത് മുതൽ ഈ മേഖലയിലൂടെ വടക്കൻ ഗാസയിലേക്ക് പാലസ്തീൻകാരെ ഇസ്രയേൽ സൈന്യം കടത്തിവിട്ടു തുടങ്ങിയിരുന്നു. ഇസ്രായേൽ സൈന്യം ഇടനാഴിയിൽ നിന്ന് പൂർണമായി പിന്മാറുന്നതോടെ 15 മാസമായി തുടരുന്ന യാത്രാ നിയന്ത്രണത്തിന് കൂടിയാണ് അവസാനമാകുന്നത്.

Sharjah city AG

Comments are closed.