Ultimate magazine theme for WordPress.

ടെഹ്‌റാന്‍ ആക്രമണം: തിരിച്ചടി ആരംഭിച്ച് ഇസ്രായേല്‍

ജറുസലേം : ഇറാന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഇസ്രായേല്‍ ആക്രമണം. ഇസ്രായേലിനെതിരെ ടെഹ്‌റാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി സൈനിക ലക്ഷ്യങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കി തുടങ്ങിയെന്ന് ഐഡിഎഫ് വ്യക്തമാക്കി.

ശനിയാഴ്ച പുലര്‍ച്ചെയാണ് ഇസ്രായേല്‍ ഇറാനെതിരായ ആക്രമണം ആരംഭിച്ചത്. ഒക്ടോബര്‍ 1-ന് ഇറാന്‍ നടത്തിയ ബാലിസ്റ്റിക്-മിസൈല്‍ ആക്രമണത്തിന് ഇസ്രായേല്‍ തിരിച്ചടി നല്‍കുമെന്ന ആശങ്ക മിഡില്‍ ഈസ്റ്റിനുണ്ട്.

Leave A Reply

Your email address will not be published.