Ultimate magazine theme for WordPress.

തെരുവുനായയെ കല്ലെറിഞ്ഞതിന് മലയാളി യുവതിക്ക് നാട്ടുകാരുടെ ക്രൂര മർദ്ദനം

ബാംഗ്ലൂർ : തെരുവുനായയെ കല്ലെറിഞ്ഞതിന് മലയാളി യുവതിക്ക് നാട്ടുകാരുടെ മർദ്ദനം. ബാംഗ്ലൂരിലെ രാമമൂർത്തിനഗർ എൻആർഐലെ ഔട്ടിലാണ് സംഭവം.

ആക്രമിക്കാനെത്തിയ തെരുവുനായയെ യുവതി കല്ലെടുത്തെറിയുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇതോടെ യുവതിയെ ചോദ്യം ചെയ്‌ത്‌ രംഗത്തെത്തി. തുടർന്നുണ്ടായ വാക്കേറ്റം മർദ്ദനത്തിൽ കലാശിച്ചുവെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. മർദ്ദിച്ച ചിലരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്നും യുവതി ആരോപിച്ചു.

Sharjah city AG

Comments are closed.