ജറുസലേം : ഗാസയിലെ നുസീറത്ത് അഭയാർഥിക്യാംപിൽ ഇസ്രയേൽ വ്യോമാക്രമണം. ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ക്യാമ്പ് ആക്രമണത്തിൽ 10 പേരും, ഒരു വീടിനു നേരെയുണ്ടായ മറ്റൊരു ആക്രമണത്തിൽ 6 പേരും കൊല്ലപ്പെട്ടു.
കഴിഞ്ഞ ഒക്ടോബർ 7നു ശേഷമുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പലസ്‌തീൻകാരുടെ എണ്ണം 41,226 ആയി.
ജറുസലമിൽ ഇസ്രയേൽ അതിർത്തിയിൽ പൊലീസ് ഓഫിസർക്ക് കുത്തേറ്റു. ഭീകരാക്രമണത്തിൻ്റെ ഭാഗമാണിതെന്ന് അധികൃതർ പറഞ്ഞു. ഇതിനിടെ, ഗാസയിൽ പോളിയോ വാക്സീൻ വിതരണം തുടരുകയാണ്.

Comments are closed.