Ultimate magazine theme for WordPress.

ലെബനനിൽ കര ആക്രമണം നടത്തുമെന്ന് ഇസ്രായേൽ

ടെൽഅവീവ്: ഇസ്രായേലിൽ ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങൾ കനത്തതിന് പിന്നാലെ ലെബനനിൽ കര ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹലേവി. ഹിസ്ബുള്ള എല്ലാപരിധികളും ലംഘിച്ചിരിക്കുകയാണെന്നും വൈകാതെ തന്നെ ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലെബനനിൽ കര ആക്രമണം നടത്താൻ തങ്ങൾ ഉടൻ ലക്ഷ്യമിടുന്നില്ലെന്നാണ് ഇസ്രായേൽ സൈന്യം കഴിഞ്ഞിടെ അറിയിച്ചിരുന്നത്. എന്നാൽ ഇസ്രായേലിന്റെ പല മേഖലകളിലേക്കും ഹിസ്ബുള്ളയുടെ റോക്കറ്റ് – മിസൈൽ ആക്രമണങ്ങൾ രൂക്ഷമായതിന് പിന്നാലെയാണ് തിരിച്ചടിക്കാൻ ഇസ്രായേലും തീരുമാനിച്ചത്.

ഇസ്രായേലിന്റെ തെക്കൻ മേഖലയിലെ നഗരമായ എലേറ്റിൽ ഹിസ്ബുള്ള നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. രണ്ടാമത്തെ ഡ്രോൺ ഇസ്രായേൽ സൈന്യം തടഞ്ഞു. ഹമാസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഹിസ്ബുള്ളയും ഇസ്രായേലിനെതിരെ ആക്രമണം ആരംഭിച്ചത്.

Sharjah city AG

Comments are closed.