Ultimate magazine theme for WordPress.

നൈജീരിയയില്‍ പാസ്റ്ററിന്റെ ജീവന് വിലയിട്ട് ഇസ്ലാമിക തീവ്രവാദികള്‍

അബൂജ : മോചനദ്രവ്യം ലഭിച്ചില്ലെങ്കിൽ തട്ടിക്കൊണ്ടുപോയ ക്രിസ്ത്യന്‍ വചനപ്രഘോഷകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ്സ് പുറത്തുവിട്ടു. ചർച്ച് ഓഫ് ക്രൈസ്റ്റ് പാസ്റ്ററായ പോൾ മൂസയുടെ കഴുത്തില്‍ ആയുധംവെച്ചു ഭീഷണി മുഴക്കുന്ന ഇസ്ലാമിക ഭീകരന്റെ വീഡിയോയാണ് പുറത്തുവിട്ടത്. 2023 മാർച്ചിലാണ് വചനപ്രഘോഷകനായ മൂസയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയത്.

പുതുതായി പുറത്തുവന്ന വീഡിയോയില്‍ തീവ്രവാദികള്‍ ഒരാഴ്ച അന്ത്യശാസനം നൽകിയിട്ടുണ്ടെന്നും മോചനദ്രവ്യം അവര്‍ക്ക് കൊടുത്തില്ലെങ്കില്‍ കൊല്ലപ്പെടുമെന്നും പോൾ മൂസ പറയുന്നു. സർക്കാർ അധികാരികളോടും സഭാ മേലധ്യക്ഷന്മാരോടുമുള്ള തൻ്റെ അവസാനത്തെ അപേക്ഷയാണിതെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. $39,180 മുതൽ $130,221 വരെയാണ് ഭീകരസംഘം ആവശ്യപ്പെട്ട മോചനദ്രവ്യം. തടങ്കലിലുള്ള ക്രിസ്ത്യാനികളുടെ മോചനത്തിനായി പരിശ്രമിക്കുന്നുണ്ടെന്ന് സിഎഎൻ ബോർണോ സ്റ്റേറ്റ് ചാപ്റ്ററിൻ്റെ ചെയർമാൻ ജോൺ ബകേനി മാധ്യമങ്ങളോട് പറഞ്ഞു

Leave A Reply

Your email address will not be published.