Ultimate magazine theme for WordPress.

പുനലൂരിൽ റ്റി.പി.എം സ്പെഷ്യൽ ബൈബിൾ ക്ലാസും ഉപവാസ പ്രാർത്ഥനയും

പുനലൂർ : ദി പെന്തെക്കോസ്ത് മിഷൻ പുനലൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 വ്യാഴം മുതൽ 17 ശനി വരെ ചെമ്മന്തൂർ കോളേജ് ജംഗ്ഷന് സമീപമുള്ള റ്റി.പി.എം ആരാധനാലയത്തിൽ സ്പെഷ്യൽ ബൈബിൾ ക്ലാസും ഉപവാസ പ്രാർത്ഥനയും നടക്കും.

‘യേശുക്രിസ്തുവിന്റെ രണ്ടാം വരവും അനന്തരസംഭവങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്ലാസുകൾ നടക്കുന്നത്. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും

Leave A Reply

Your email address will not be published.