Ultimate magazine theme for WordPress.

*അമേരിക്കയിൽ മതസ്വാതന്ത്ര്യം ക്രിസ്ത്യാനികൾക്ക് മാത്രമോ? പുതിയ പ്രസ്താവന ചർച്ചയാകുന്നു*

 

 

യുഎസ് : മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭിഭാഷകയായിരുന്ന ജെന്ന എല്ലിസ്, അമേരിക്കയിലെ മതസ്വാതന്ത്ര്യ നിയമങ്ങൾ ക്രിസ്ത്യാനികൾക്ക് മാത്രമേ ബാധകമാകാവൂ എന്ന വിവാദപരമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ്. അമേരിക്കൻ ഫാമിലി റേഡിയോയിലെ തന്റെ ഷോയായ ‘ജെന്ന എല്ലിസ് ഇൻ ദി മോണിംഗ്’ എന്ന പരിപാടിയിലാണ് അവർ ഈ അഭിപ്രായം പങ്കുവെച്ചത്.

ക്രിസ്തീയ വിശ്വാസമായിരിക്കണം രാജ്യത്തെ “മുൻഗണനയുള്ള മതം” എന്ന് അവർ തന്റെ റേഡിയോ ഷോയിലൂടെ പറഞ്ഞു. ക്രിസ്ത്യാനികൾക്ക് സമാധാനമായി ജീവിക്കാനും ജോലി ചെയ്യാനും ഉള്ള സൗകര്യം ഒരുക്കുക എന്നതാണ് സിവിൽ ഗവൺമെന്റിന്റെ ലക്ഷ്യമെന്നാണ് അവർ അവകാശപ്പെടുന്നത് ..

Sharjah city AG

Comments are closed.