Ultimate magazine theme for WordPress.

ഇസ്രായേൽ സൈനിക താവളത്തിന് നേരെ ഇറാഖിന്റെ ഡ്രോൺ ആക്രമണം: 24 സൈനികർക്ക് പരിക്ക്

ഇസ്രായേൽ : ഇസ്രായേൽ സൈനിക താവളത്തിന് നേരെ ഇറാഖിന്റെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ 2 ഇസ്രായേൽ സൈനികർ കൊല്ലപ്പെടുകയും 24 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.

സ്‌ഫോടകവസ്തുക്കൾ നിറഞ്ഞ ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ഇറാഖിൻ്റെ അപ്രതീക്ഷിത ആക്രമണം. വടക്കൻ ഗോലാൻ കുന്നുകളിലെ സൈനിക താവളത്തിന് നേരെയാണ് രണ്ട് ഡ്രോണുകൾ ആക്രമണം നടത്തിയത്. ആദ്യ ഡ്രോൺ വ്യോമസേന വെടിവെച്ചിട്ടെങ്കിലും രണ്ടാമത്തേത് തടയാൻ സൈന്യത്തിന് കഴിഞ്ഞില്ല. ആദ്യത്തെ ഡ്രോൺ ഉള്ളിൽ പ്രവേശിച്ചപ്പോൾ അലാറം മുഴങ്ങിയിരുന്നു, എന്നാൽ രണ്ടാമത്തേത് പ്രവേശിച്ചപ്പോൾ അലർട്ടുകൾ മുഴങ്ങിയില്ല. സൈറണുകള്‍ മുഴങ്ങാത്തതിൻ്റെ കാരണത്തെ പറ്റി ഇസ്രയേല്‍ പ്രതിരോധ സേന അന്വേഷണം തുടരുകയാണ്.

Sharjah city AG

Comments are closed.