ടെഹ്റാൻ : ഗാസയിൽ അധിനിവേശം നടത്തിയ ഇസ്രായേലിന് ഒരു ലക്ഷ്യവും നേടിയെടുക്കാൻ കഴിഞ്ഞില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഹമാസ് നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഖമേനി ഇപ്രകാരം പറഞ്ഞത്.
“നിങ്ങൾ സയണിസ്റ്റ് ഭരണകൂടത്തെ പരാജയപ്പെടുത്തി. അത് യഥാർത്ഥത്തിൽ അമേരിക്കയുടെ പരാജയമായിരുന്നു. അവരുടെ ലക്ഷ്യങ്ങളൊന്നും നേടാൻ നിങ്ങൾ അവരെ അനുവദിച്ചില്ല. ഗാസയിലെ അധിനിവേശത്തിൽ പാലസ്തീന്റെ പ്രതിരോധം ഇസ്രായേലിനെയും യുഎസിനെയും പരാജയപ്പെടുത്തി. വെടിനിർത്തൽ കരാർ ഒരു വലിയ നേട്ടമാണ്. ” ഖമേനി ഹമാസ് നേതാക്കളോട് പറഞ്ഞു.

Comments are closed.