Ultimate magazine theme for WordPress.

*ഐ.പി.സി യുകെ &അയർലൻഡ് റീജിയൻ കൺവൻഷന് ലിവർപൂളിൽ തുടക്കമായി*

 

 

യുകെ : ഐ.പി.സി യുകെ ആൻഡ് അയർലൻഡ് റീജിയന്റെ 19-ാമത് വാർഷിക കൺവൻഷന് ലിവർപൂളിൽ പ്രൗഢഗംഭീരമായ തുടക്കമായി. “ഉപദേശ വിശുദ്ധിയിൽ ജീവിച്ച് നഷ്ടപ്പെട്ട ദൈവമഹത്വം മടക്കിക്കൊണ്ടുവരിക” എന്ന ആഹ്വാനവുമായാണ് ഇത്തവണത്തെ സമ്മേളനം നടക്കുന്നത്. കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പാസ്റ്റർ ജേക്കബ് ജോർജ്ജ് നൽകിയ സന്ദേശം വിശ്വാസികൾക്ക് വലിയ പ്രചോദനമായി. തലമുറകളുടെ പരാജയത്തിന് കാരണം ദൈവമഹത്വം നമ്മിൽ നിന്ന് വിട്ടുപോകുന്നതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

റീജിയൻ സെക്രട്ടറി പാസ്റ്റർ ഡിഗോഷ് ലൂയിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സ്റ്റേറ്റ് പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ഷിബിൻ ജി. ശാമുവേൽ മുഖ്യപ്രഭാഷണം നടത്തി. ദൈവസാന്നിധ്യമില്ലാത്ത ഒരു പ്രസ്ഥാനത്തിനും നിലനിൽപ്പില്ലെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. ആരാധനയും ഹൃദയവും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്നതാണ് ഇന്നത്തെ കാലത്തെ വലിയ പ്രതിസന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാസ്റ്റർ ബെന്നി വർഗീസ്, പാസ്റ്റർ തോമസ് വർഗീസ് എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ലിവർപൂളിലെ സഭാ പ്രവർത്തനങ്ങളെക്കുറിച്ച് കൺവീനർ പാസ്റ്റർ വിൽസൺ ബേബി വിശദീകരിച്ചു.

കൺവൻഷന്റെ ഭാഗമായി ശനിയാഴ്ച യുവജനങ്ങൾക്കായി പ്രത്യേക യോഗങ്ങളും പി.വൈ.പി.എ, വനിതാ സമാജം എന്നിവയുടെ വാർഷിക യോഗങ്ങളും നടക്കും. ഞായറാഴ്ച നടക്കുന്ന പൊതു ആരാധനയോടെ ഈ ആത്മീയ സംഗമത്തിന് സമാപനമാകും. ലിവർപൂളിലെ മലയാളികൾക്ക് ഇതൊരു ഒത്തുചേരലിന്റെയും ആത്മീയ പുതുക്കത്തിന്റെയും ദിനങ്ങളാണ്

Sharjah city AG

Comments are closed.