ഐ.പി.സി തിരുവനന്തപുരം പേരുർക്കട സെന്ററിന് പ്രഥമ ഭരണ സമിതി നിലവിൽ വന്നു
തിരുവനന്തപുരം : ഐപിസി തിരുവനന്തപുരം മേഖലയിൽ രൂപീകരിക്കപ്പെട്ട നവ സെന്ററായ പേരൂർക്കട സെന്ററിന്റെ 2023 – 24 കാലയളവിലേക്കുള്ള പ്രഥമ സെന്റർഭരണ സമിതിയെ തെരെഞ്ഞെടുത്തു. 12-ന് ഞായറാഴ്ച 4 മണി മുതൽ പേരൂർക്കട ഐ.പി സി ഫെയ്ത്ത് സെന്ററിൽ ഏകദേശം 35-ഓളം സഭകളിൽ നിന്നും കൂടി വന്ന ജനറൽ ബോഡിയിൽ വച്ചാണ് തെരെഞ്ഞെടുപ്പ് നടന്നത്. സെന്റർ പ്രസിഡന്റായി പാസ്റ്റർ കെ.സി തോമസിനെ തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ന്മാരായി പാസ്റ്റർ മോൻസി തോമസ്, പാസ്റ്റർ സാബു ആര്യ പള്ളിൽ, എന്നിവരാണ് സെന്ററിന്റെ പ്രഥമ വൈസ് പ്രസിഡന്റ് ന്മാർ . പാസ്റ്റർ കെ.തോമസ്, സെക്രട്ടറിയായും ജോയിന്റ് സെക്രട്ടറിന്മാരായി പാസ്റ്റർ ഷിബു വർഗീസ്, ബ്രദർ എൽ. കനകരാജ് എന്നിവരെ തെരെഞ്ഞെടുത്തു. ബ്രദർ .സി. മാത്യൂസാണ് ട്രഷറാർ . കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 21 അംഗ സെന്റർ കൗൺസിലാണ് നിലവിൽ വന്നത്. സെന്ററിന്റെ വളർച്ചയും, പുരോഗതിയും ഉൾകൊണ്ടു കൊണ്ട് തിരുവനന്തപുരം സിറ്റിയിൽ പലയിടത്തും പുതിയ വേല സ്ഥലങ്ങൾ കണ്ടുപിടിച്ച് പുതിയ സഭകൾ ഉണ്ടാക്കണമെന്ന് പുതിയ കൗൺസിലിനോട് പ്രസിഡന്റ് ആഹ്വാനം ചെയ്തു.
