ഐപിസി സൺഡേ സ്‌കൂൾ;നെറ്റിതൊഴു ചർച്ചിൽ പ്രാർത്ഥനാ സമ്മേളനം
തേക്കടി : ഐപിസി സൺഡേ സ്‌കൂൾ അസ്സോസിയേഷൻ കേരളാ സ്റ്റേറ്റ് സമ്മർ ക്യാമ്പിന്റെ മുന്നോടിയായി ചൊവ്വാഴ്ച രാവിലെ പത്തിന് തേക്കടി സെന്ററിലെ ഐപിസി ബെഥെൽ നെറ്റിതൊഴു ചർച്ചിൽ പ്രാർത്ഥനാ സമ്മേളനം നടന്നു. ക്യാമ്പ് മുഖ്യ രക്ഷാധികാരി പാസ്റ്റർ എംഐ കുര്യൻ സമ്മേളനം ഉത്ഘാടനം ചെയ്തു.പ്രയർ കൺവീനർ പാസ്റ്റർ തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ തോമസ്മാത്യു ചാരുവേലി മുഖ്യസന്ദേശം നൽകി.
ക്യാമ്പ് ബ്രോഷറിന്റെ ആദ്യ കോപ്പി സ്റ്റേറ്റ് അസ്സോസിയേറ്റ് സെക്രട്ടറി പാസ്റ്റർ റ്റിഎ തോമസ് വടക്കഞ്ചേരി സംസ്ഥാന സമിതിയംഗം പാസ്റ്റർ ബിജുവർഗീസിന് നൽകി പ്രകാശനം ചെയ്തു. പ്രാർത്ഥനാ കലണ്ടർ ക്യാമ്പ് കോഡിനറ്റർ പാസ്റ്റർ ജോസഫ് ജോൺ കോഡിനേറ്റർ ആയ തോമസ് എബ്രഹാമിന് നൽകി പ്രകാശനം ചെയ്തു. മേഖലാ സെക്രട്ടറി പാസ്റ്റർ സിവി എബ്രഹാം സ്വാഗത പ്രസംഗം നടത്തി. പാസ്റ്റർ നന്ദി അറിയിച്ചു. പങ്കെടുത്ത മുഴുവൻ പേർക്കും ഭക്ഷണവും നൽകി.അടുത്ത പ്രാർത്ഥന ഏപ്രിൽ 30ന് കുമളി സെന്ററിൽ അണക്കര ചർച്ചിൽ നടത്തപ്പെടും .

Comments are closed.